ഒക്ടോബര്‍ വിപ്ലവത്തിന്‍െറ നൂറാംവാര്‍ഷികം ഏഴിന്

തിരുവനന്തപുരം: ഒക്ടോബര്‍ വിപ്ളവത്തിന്‍െറ നൂറാംവാര്‍ഷികത്തിന്‍െറ ഭാഗമായി സി.പി.എം സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് തുടക്കം. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ മുന്നോടിയായി പതിനായിരം റെഡ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് മ്യൂസിയം ജങ്ഷനില്‍നിന്ന് തുടങ്ങി സ്റ്റേഡിയത്തില്‍ സമാപിക്കും. ഒക്ടോബര്‍ വിപ്ളവത്തിന്‍െറ നൂറാംവാര്‍ഷികം ദേശീയതലത്തില്‍ ആഘോഷിക്കുന്നതിന്‍െറ ഭാഗമായാണ് സംസ്ഥാനത്തും പരിപാടികള്‍ സംഘടിപ്പിച്ചത്.

സര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന് അന്ത്യംകുറിച്ച് പുതിയ സാമൂഹികക്രമം സൃഷ്ടിക്കാനായി റഷ്യന്‍ ജനത നടത്തിയ പോരാട്ടത്തിന്‍െറ വിജയസമാപ്തിയാണ് ഒക്ടോബര്‍ വിപ്ളവം. സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍, കണ്‍വീനര്‍ വി. ശിവന്‍കുട്ടി, പി.എം. മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    
News Summary - october revolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.