Posted On
date_range Updated On
date_range ഒാഖി: സർക്കാർ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാെണന്ന് ബോധ്യപ്പെടുത്തണം -സുധീരൻ
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാണ് തങ്ങളെന്ന് സംസ്ഥാന സർക്കാർ ബോധ്യപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കടലിൽ കാണാതായവരെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിൽ എത്തപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. നിലവിലെ പുനരധിവാസ പാക്കേജിലെ പോരായ്മകൾ പരിഷ്കരിക്കണം. കേന്ദ്രവും സംസ്ഥാനവും സംയുക്ത പാക്കേജ് നടപ്പാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.