Posted On
date_range Updated On
date_range വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീലചിത്രം: മേക്കപ് ആർട്ടിസ്റ്റിനെതിരെ കേസ്
കൊല്ലം: മേക്കപ് ആർട്ടിസ്റ്റുമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീലചിത്രം പോസ്റ്റ് ചെയ്തതിനെതിരെ നൽകിയ പരാതിയില്‍ കേസെടുത്തു. പൂയപ്പള്ളി നാല്ക്കവല സ്വദേശിനി നല്കിയ പരാതിയില്‍ മേക്കപ് ആർട്ടിസ്റ്റ് രതീഷ് അമ്പാടിക്കെതിരെയാണ് കേസ്.
2023 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. സിനിമാ പ്രവർത്തകരുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ‘ടീം മേക്കപ്സ്’ ഗ്രൂപ്പിലെ ചർച്ചക്കിടെ ചാറ്റിങ്ങിലാണ് അശ്ലീലചിത്രം പോസ്റ്റ് ചെയ്തത്.
ഇതേ പരാതിക്കാരി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.