ഹരിപ്പാട്: ഹൃദ്രോഗത്തെതുടർന്ന് ചികിത്സയിലിരിക്കെ ഖത്തറിൽ വെച്ച് മലയാളി മരിച്ചു. ഹരിപ്പാട് പിലാപ്പുഴ കൊട്ടാരതെക്കതിൽ പി.ആർ കല്യാണ കൃഷ്ണ പിള്ളയുടെ മകൻ കെ.കെ പ്രേംചന്ദ് (കണ്ണൻ 63) ആണ് ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ഖത്തറിലെ ആശുപത്രിയിൽ മരിച്ചത്. ഖത്തറിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ സേഫ്റ്റി ഒാഫീസറായിരുന്നു.
രണ്ട് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുധചന്ദ്. മക്കൾ: ശരണ്യ ,വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.