ചേർത്തല കെ.വി.എം സമരം: നഴ്സുമാർ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്. കഴിഞ്ഞ 154 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമാണ് സംഘടനയുടെ ആവശ്യം. 

2013ലെ മിനിമം വേതനം പോലും നൽകാൻ തയ്യാർ ആകാത്ത കെ.വി.എം മാനേജ്‌മന്റ് നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. 12 മുതൽ 16 മണിക്കൂർ വരെ ആയിരുന്നു ജോലി സമയം. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ഒരു സർക്കാർ നിയമാനുസൃതമായ ഒരു ആനുകൂല്യങ്ങളും ഇത് വരെ  മാനേജ്‌മന്റ് നടപ്പാക്കിയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.

അവകാശങ്ങൾ ചോദിച്ച നഴ്സുമാരെ പുറത്താക്കി കൊണ്ടാണ് കെ.വി.എം മാനേജ്‌മന്റ് പ്രതികരിച്ചത്. ഇത്തരത്തിൽ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്റിനെ നിലക്ക് നിർത്താൻ സർക്കാർ തയ്യാർ ആകണം. അല്ലാത്ത പക്ഷം സംഘടനക്ക് സംസ്ഥാന വ്യാപകമായ പണിമുടക്കിലേക്ക് കടക്കേണ്ടിവരുമെന്ന് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിബി മുകേഷ് അറിയിച്ചു.

Tags:    
News Summary - Nurses may go to statewide protest in kvm hospital issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.