വി​വാ​ദ പ്ര​സം​ഗം: നൗ​ഷാ​ദ് ബാ​ഖ​വി​യോ​ട്​  സ​മ​സ്ത വി​ശ​ദീ​ക​ര​ണം തേ​ടി

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നടത്തിയ വിവാദ പ്രസംഗത്തി​െൻറ പേരിൽ മതപ്രഭാഷകൻ എ.എം. നൗഷാദ് ബാഖവിയോട്  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ വിശദീകരണം തേടി. ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടിയേരി, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഉപമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ഏപ്രിൽ ഒമ്പതിന് മലപ്പുറം വടക്കാങ്ങരയിൽ പ്രസംഗിക്കവെയാണ് നൗഷാദ് ബാഖവി കോടിയേരിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. സമസ്ത തിരുവനന്തപുരം ജില്ല ഭാരവാഹിയാണ് നൗഷാദ് ബാഖവി.  
 

Tags:    
News Summary - noushad bakhavi controversy speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.