പൊലീസിനെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 18ഓളം കേസുകളിലെ പ്രതി പിടിയിൽ

മലപ്പുറം: വാഹന പരിശോധനക്കിടെ പൊലീസിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ. പൊലീസുകാരെ പൂട്ടിയിട്ട് മർദിച്ചതടക്കം 18 ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50) നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇത്തവണ കുറ്റിപ്പാലയിൽ വാഹന പരിശോധ നടത്തുകയായിരുന്ന പൊലീസുക്കാർക്ക് നേരെയായിരുന്നു ഷാജിയുടെ ആക്രമണം. ചങ്ങരംകുളം എസ്‌.ഐ ഖാലിദ്, സി.പി.ഒ രാജേഷ് എന്നിവരെയാണ് പ്രതി ആക്രമിച്ചത്. വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ ഹെൽമറ്റ് ഇല്ലാതെ വന്ന പ്രതിയെ പൊലീസ് തടഞ്ഞ് നിർത്തുകയും വാഹനത്തിന്‍റെ രേഖകളും ലൈസന്‍സും ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ കൈയില്‍ രേഖകളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബൈക്കിന് പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഷാജി പൊലീസിനെ അസഭ്യം പറയാനും ആക്രമിക്കാനും തുടങ്ങിയത്. ശേഷം കടന്ന് കളയാൻ ശ്രമിച്ച പ്രതിയെ നാട്ടുക്കാരുടെ സഹായത്തോടെ പിടിക്കുകയായിരുന്നെന്നും സമാന കേസുകളിൽ ഷാജി പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Notorious criminal arrested at malapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.