Posted On
date_range Updated On
date_range എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ് വാരാന്ത്യ സർവിസുമായി സ്വിഫ്റ്റ്
തിരുവനന്തപുരം: എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ് വീക്കെൻഡ് സ്പെഷൽ സർവിസുമായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. വൈകീട്ട് 5.30ന് തിരുവനന്തപുരത്തുനിന്നും അതേസമയം എറണാകുളത്തുനിന്നും സർവിസ് ആരംഭിക്കും. നാല് മണിക്കൂർ കൊണ്ട് എറണാകുളത്തും തിരുവനന്തപുരത്തും എത്തുന്ന രീതിയിലാണ് സർവിസ്. മറ്റൊരിടത്തും സ്റ്റോപ്പുണ്ടാകില്ല.
യാത്രക്കാർ ആവശ്യപ്പെട്ടാൽ മാത്രം ശുചിമുറി സൗകര്യത്തിനായി കായംകുളം കൃഷ്ണപുരത്തെ കെ.ടി.ഡി.സിയിൽ സ്റ്റോപ് അനുവദിക്കും. 369 രൂപയാണ് ടിക്കറ്റ് നിരക്ക്. മേയ് 13, 15 തീയതികളിലാണ് ആദ്യ സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.