നോയിഡ സംഘർഷം: ആക്രമണത്തിന് പ്രേരിപ്പിച്ചത് വാട്സ്ആപ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയ പൊലീസുകാരെന്ന് സമരക്കാർ

ന്യൂ​ഡ​ൽ​ഹി: കു​റ​ഞ്ഞ വേ​ത​നം ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ 13ന് ​നോ​യി​ഡ​യി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​ത് വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് അ​റ​സ്റ്റി​ലാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം​കോ​ട​തി​യി​ൽ. ത​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ചു എ​ന്ന പൊ​ലീ​സ് വാ​ദം തെ​റ്റാ​ണെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യാ​ൻ മാ​ത്ര​മാ​ണ് വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നും ഇ​വ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ‘റി​ച്ചാ ഗ്ലോ​ബ​ൽ (നോ​യി​ഡ)’ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ നോ​യി​ഡ ​പൊ​ലീ​സി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​റും ഡി.​സി.​പി​യു​ടെ ഡ്രൈ​വ​റും മ​റ്റൊ​രു​ പേ​രി​ൽ നു​ഴ​ഞ്ഞു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ക്കാ​ൻ അ​ട​ക്കം ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യും അ​റ​സ്റ്റി​ലാ​യ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രൂ​പ്പി​ലു​ണ്ടാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ ഫോ​ൺ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ത​ന്നെ​യാ​ണ് അ​വ​രു​ടെ ഐ​ഡ​ന്റി​റ്റി സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഹ​ര​ജി​ക്കാ​രു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പൊ​ലീ​സ് ത​ള്ളി. ഹ​രി​യാ​ന സ​ർ​ക്കാ​ർ കു​റ​ഞ്ഞ വേ​ത​നം വ​ർ​ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ, നോ​യി​ഡ​യി​ലെ പ്ര​മു​ഖ ടെ​ക്സ്റ്റൈ​ൽ ക​യ​റ്റു​മ​തി ക​മ്പ​നി​യാ​യ റി​ച്ചാ ഗ്ലോ​ബ​ലി​ലേ​ക്ക് പ​ട​ർ​ന്ന തൊ​ഴി​ലാ​ളി സ​മ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ആ​ക്ടി​വി​സ്റ്റു​ക​ളും അ​റ​സ്റ്റി​ലാ​ണ്.

Tags:    
News Summary - Noida clashes: Protesters say police infiltrated WhatsApp group incited attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.