Posted On
date_range Updated On
date_range ഉപതെരഞ്ഞടുപ്പ് ഫലം; പാർട്ടിയിൽ ഭിന്നതയില്ല -കുമ്മനം
പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. മലപ്പുറത്തെ സ്ഥാനാര്‍ഥി അപരിചിതനല്ലായിരുന്നു. ബി.ജെ.പിക്ക് വോട്ടു കൂടുകയാണ് ചെയ്തത്. വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് വോട്ട് കൂടി. മലപ്പുറം പാർട്ടിയുടെ ശക്തികേന്ദ്രമല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും നേട്ടമുണ്ടാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.