Posted On
date_range Updated On
date_range മുസ്ലിം സമുദായെത്ത പോപ്പുലർ ഫ്രണ്ടിന് തീറെഴുതിയിട്ടില്ലെന്ന് എം.െക മുനീർ
കോഴിക്കോട്: മുസ്ലിം സമുദായത്തെ ആരും പോപ്പുലർ ഫ്രണ്ടിന് തീറെഴുതി നൽകിയിട്ടില്ലെന്ന് എം.കെ മുനീർ. മുസ്ലീം ലീഗ് എന്നും പോപ്പുലർ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. സി.പി.എമ്മാകെട്ട എന്നും ലാഘവത്തോടെയാണ് പോപ്പുലർ ഫ്രണ്ടിനെ കണ്ടത്. വളർത്തുമ്പോൾ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും മുനീർ പറഞ്ഞു. എസ്.ഡി.പി.െഎയുമായി സി.പി.എം ഇപ്പോഴും പലയിടത്തും കൂട്ടുെകട്ട് തുടരുന്നുണ്ടെന്നും മുനീർ ആരോപിച്ചു.
പല പേരുകളിൽ അറിയപ്പെടുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്.ഡി.പി.െഎ. സംഘടന നിരോധിച്ചാൽ അത് വേറൊരു രീതിയിൽ തിരിഞ്ഞ് വരും. തീവ്രവാദം പിന്നീട് ഭീകരവാദമായി മാറുമെന്നും മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.