തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് സഹായം വേണ്ട -കോടിയേരി

തിരുവനനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ആർ.എസ്.എസിൻെറ സഹായം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസ് സഹായത്തിൽ ലഭിക്കുന്ന ഒരു സീറ്റും േവണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു.

ഇടതുപക്ഷ മുന്നണി ഒരിക്കലും ആർ.എസ്.എസിൻെറ സഹായം തെരഞ്ഞെടുപ്പിൽ നേടാറില്ല. ആർ.എസ്.എസിൻെറ സഹായം കൊണ്ടേ കേരളത്തിൽ ജയിക്കൂ എങ്കിൽ ആർ.എസ്.എസിൻെറ സഹായത്തോടുകൂടി ഞങ്ങൾക്ക് കേരളത്തിലെ ഒരു സീറ്റും ആവശ്യമില്ല -കോടിയേരി പറഞ്ഞു.

നേമത്ത് നിർത്തിയ ശക്തൻ അത്ര ശക്തനല്ലെന്നും ഈ നീക്കം ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - not need help of RSS in election says Kodiyeri Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.