Posted On
date_range Updated On
date_range അപേക്ഷകളിൽ ഇനി 'താഴ്മ' വേണ്ട
മലപ്പുറം: എല്ലാ സർക്കാർ/ അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെയും അപേക്ഷഫോമുകളിൽനിന്ന് 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന പദം പൂർണമായി ഒഴിവാക്കാൻ സർക്കാർ ഉത്തരവിട്ടു.
വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട അപേക്ഷ ഫോറങ്ങളിൽ 'താഴ്മയായി അപേക്ഷിക്കുന്നു' എന്നതിന് പകരം 'അപേക്ഷിക്കുന്നു/ അഭ്യർഥിക്കുന്നു' എന്ന് ഉപയോഗിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അണ്ടർ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. മേയ് 28നാണ് ഉത്തരവ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.