ഇനി സർക്കാർ പരിപാടികളിൽ മാലിന്യമുക്ത പ്രതിജ്ഞ
തിരുവനന്തപുരം: സർക്കാർ പരിപാടികളിൽ ഇനി മാലിന്യമുക്ത പ്രതിജ്ഞ നിർബന്ധം. ഏത് ഔദ്യോഗിക പരിപാടികളുടെയും തുടക്കം മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായുള്ള നടപടിയാണിത്.
ശമ്പള പരിഷ്കരണത്തിന് അനുമതി
തിരുവനന്തപുരം: എനര്‍ജി മാനേജ്മെന്റ് സെന്ററിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൈതൃക പഠനകേന്ദ്രത്തിലെ സ്ഥിരംജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്കരണം നടപ്പാക്കാനും മന്ത്രിസഭ അനുമതി നൽകി.
കെ.സി. സഹദേവൻ കേരള ബാങ്ക് എക്സി. ഡയറക്ടർ
തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ എക്സിക്യുട്ടിവ് ഡയറക്ടറായി കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജറാണ് ഇദ്ദേഹം. കേരള ബാങ്ക് രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സഹദേവൻ കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.