പ്രവാസികളെ തിരികെയെത്തിക്കൽ; കേന്ദ്രത്തിന്‍റെ പ്രത്യേക നിർദേശം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന ്ദ്ര സർക്കാറിൽനിന്ന് പ്രത്യേക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ കൊ ണ്ടുവരാൻ ഒരുക്കം നടത്തണമെന്ന അറിയിപ്പ് സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ, ഇക്കാര്യം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കണമെന്നും അവർക്ക് ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്നും കേന്ദ്രത്തെ മുൻകൂട്ടി അറിയിച്ചതാണ്.

പ്രവാസികളെ കൊണ്ടുവരാൻ ഏത് സമയത്ത് കേന്ദ്ര സർക്കാർ തീരുമാനിച്ചാലും അത് സ്വാഗതാർഹമാണ്. നാട്ടിലേക്ക് മടങ്ങാൻ തയാറുള്ള പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം എപ്പോഴും സന്നദ്ധമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - no intimation about bringing back nris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.