Posted On
date_range Updated On
date_range എലത്തൂരിൽ വിജയ പ്രതീക്ഷയില്ല; പാലായിൽ ജയം ഉറപ്പെന്ന് മാണി സി. കാപ്പൻ
പാലാ: എലത്തൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻ.സി.കെ നേതാവ് മാണി സി. കാപ്പൻ. സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും മാണി സി. കാപ്പൻ പറഞ്ഞു.
പാലായിൽ ജയം ഉറപ്പാണ്. 15,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും. മറ്റ് സർവേകൾ കാര്യമാക്കുന്നില്ല. ജനങ്ങളുടെ സർവേയുടെ ഫലം നാളെ അറിയാം. കേരളത്തിൽ യു.ഡി.എഫ് ഭരിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.