പീഡനശ്രമം; പരാതി പൊലീസ് അന്വേഷിക്കുന്നില്ളെന്ന് ആദിവാസി വീട്ടമ്മ

തിരുവല്ല: ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി പൊലീസ് അന്വേഷിക്കുന്നില്ളെന്ന് പരാതിക്കാരി. ഇതു സംബന്ധിച്ച് ഇവര്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിനു പരാതി നല്‍കി. തിരുവല്ല നഗരസഭ കോട്ടത്തോട് ഭാഗത്ത് മൈലമൂട്ടില്‍ അജയന്‍ എന്നയാള്‍ക്കെതിരെയാണ് പരാതി.

വീട്ടില്‍ പല പ്രാവശ്യം വന്നിട്ടുള്ള അജയന്‍ തന്‍െറ ഫോട്ടോ കൈവശപ്പെടുത്തിയ ശേഷം അത് മോര്‍ഫ് ചെയ്തു അശ്ളീലമായി പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ 31നു തിരുവല്ല ഡിവൈ.എസ്.പിക്കു പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന് എത്തിയില്ല. വ്യാഴാഴ്ച പൊലീസ് സ്റ്റേഷനില്‍നിന്ന് ഒരു പൊലീസുകാരന്‍ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും ഇവര്‍ പറഞ്ഞു.

പൊലീസിനു പരാതി കൊടുത്ത ശേഷവും അജയന്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനു പൊലീസ് സമ്മര്‍ദം ചെലുത്തിയതായും എ.ഡി.എമ്മിനു നല്‍കിയ പരാതിയില്‍ പറയുന്നു.

 

Tags:    
News Summary - no enquiry on rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.