Posted On
date_range Updated On
date_range ‘അമ്മ’യിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചിട്ടില്ല; തന്‍റെ യു.ഡി.എഫ് മുഖം ഉപയോഗപ്പെടുത്തില്ലെന്ന് സിദ്ദീഖ്
കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം കലർത്താൻ ഒരാളും ശ്രമിച്ചതായി അറിയില്ലെന്ന് ജനറൽ സെക്രട്ടറി സിദ്ദീഖ്. തന്‍റെ യു.ഡി.എഫ് മുഖം ഉപയോഗപ്പെടുത്തേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയിൽ നിന്ന് പുറത്തുപോയ അംഗങ്ങൾ പുറത്തു തന്നെയാണ്. അവരെ തിരിച്ചു കൊണ്ടുവരിക എന്നത് സംഘടനയുടെ ബാധ്യതയല്ല. അവർക്ക് തിരികെ വരണമെന്ന ആഗ്രഹം വന്നാൽ തുറന്ന മനസോടെ ഈ വിഷയത്തെ സമീപിക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി.
അമ്മ എക്സിക്യൂട്ടീവിൽ നാല് സീറ്റുകൾ വനിതകൾക്കായി മാറ്റിവെക്കും. നാലുപേരെ ഉള്ളുവെങ്കിൽ തെരഞ്ഞെടുപ്പിന്‍റെ ആവശ്യമില്ല. ബാക്കിയുള്ള ഏഴ് പുരുഷന്മാർക്ക് വേണ്ടി മാത്രം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും സിദ്ദീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.