Posted On
date_range Updated On
date_range എന്‍.കെ. അക്ബറിന്‍റെ തെരഞ്ഞെടുപ്പ് വിജയം: ബി.ജെ.പി നല്‍കിയ ഹരജി ഹൈകോടതി തള്ളി
ചാവക്കാട്: എന്‍.കെ. അക്ബറിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബി.ജെ.പി നല്‍കിയ ഹരജി ഹൈകോടതി തള്ളി. നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മത്സരിച്ച എന്‍.കെ. അക്ബറിനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
ബി.ജെ.പിയുടെ നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്ന അനില്‍ മഞ്ചറമ്പത്താണ് ഹരജി നല്‍കിയത്. എന്‍.കെ. അക്ബറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കൃഷ്ണനുണ്ണി, ബിനോയ് വാസുദേവ്, അക്തര്‍ അഹമ്മദ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.