സ്​പീക്കർക്കെതിരായ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന്​ സഭയിൽ ഭൂരിപക്ഷം കിട്ടാത്തതിനാൽ തള്ളി. ആരോപണ വിധേയനായ സ്​പീക്കർ തൽസ്​ഥാനത്ത്​ നിന്ന്​ മാറി നിൽക്കാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്​. ഇതിന് മുന്നോടിയായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയാണ് സഭ നിയന്ത്രിച്ചത്​.

Full View

എം. ഉമ്മർ എം.എൽ.എയാണ്​ പ്രമേയം അവതരിപ്പിച്ചത്​. സ്​പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്​ ദൗർഭാഗ്യകരണമാണെന്ന്​ പറഞ്ഞാണ്​ ഉമ്മർ എം.എൽ.എ പ്രമേയം തുടങ്ങിയത്​. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്​ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്​ട്രീയപ്രേരിതമോ വ്യക്​തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്​പീക്കറെ നീക്കണമെന്നും എം. ഉമ്മർ പറഞ്ഞു. 

വസ്​തുതകളുടെ പിൻബലമില്ലാത്ത പ്രമേയമാണ്​ അവതരിപ്പിച്ചതെന്നും പ്രതിപക്ഷത്തി​ന്‍റെ നീക്കം രാഷ്​ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.  സംശയത്തിന്‍റെ പൊടി പോലും അവശേഷിക്കരുതെന്ന്​ ഭരണപക്ഷത്തിന്​ നിർബന്ധമുള്ളതുകൊണ്ടാണ്​ പ്രമേയത്തിന്​ അവതരണാനുമതി ലഭിച്ചതെന്ന്​ എസ്​. ശർമ്മ പറഞ്ഞു.

ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ പ്രമേയ അവതരണത്തെ പിന്തുണച്ചു. 

പ്രമേയം തള്ളണമെന്ന്​ സ്​പീക്കർ ശ്രീരാമകൃഷ്​ണൻ ആവശ്യപ്പെട്ടു. തൽസ്​ഥാനത്ത്​ നിന്ന്​ മാറിനിൽക്കാൻ സ്​പീക്കർ തയാറാകാത്തതിൽ പ്ര തിഷേധിച്ച്​ സഭ വിടുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. ഉടനെ പ്രതിപക്ഷാംഗങ്ങൾ ചെന്നിത്തലയുടെ നേതൃത്വത്തിൽ സഭവിട്ടിറങ്ങി. പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന്​ സഭയിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ തള്ളുകയാണെന്ന്​ ഡെപ്യൂട്ടി സ്​പീക്കർ വി.ശശി പ്രഖ്യാപിച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.