Posted On
date_range Updated On
date_range നിയമസഭ ജൂൺ എട്ടിന് ചേർന്നേക്കും
തിരുവനന്തപുരം: കന്നുകാലി വിഷയത്തിൽ പ്രത്യേക നിയമസഭ സമ്മേളനം ജൂൺ എട്ടിന് ചേർന്നേക്കും. പ്രതിപക്ഷവുമായി ഇക്കാര്യത്തിൽ സർക്കാർ ധാരണയായതായി സൂചനയുണ്ട്്. തീയതി നിശ്ചയിക്കാൻ മന്ത്രിസഭ യോഗം വ്യാഴാഴ്ച ചേരും.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം കാലാവധി തീരുന്ന ഓർഡിനൻസുകൾ പുതുക്കിനിശ്ചയിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നിയമസഭ സമ്മേളനതീയതി തീരുമാനിക്കാതിരുന്നത്. കാലിപ്രശ്നം ചർച്ചചെയ്യാൻ പ്രത്യേക സഭസമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.