കോഴിക്കോട്: നിപ വൈറസിെന കീഴ്പെടുത്തിയ സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അഭിനന്ദനം. സംഘടനയുടെ അന്താരാഷ്ട്ര മാധ്യമ വിഭാഗമായ യു.എൻ ഡിസ്പാച്ചിലാണ് നിപയെക്കുറിച്ചും സംസ്ഥാന സർക്കാറിെൻറ ഇടപെടലുകളെക്കുറിച്ചും ലേഖനം പ്രസിദ്ധീകരിച്ചത്. അലന ശൈഖ് ആണ് ലേഖനം തയാറാക്കിയത്. കോഴിക്കോട്ട് നിപ വൈറസ് ബാധ വന്നത് വവ്വാലുകളിൽനിന്നായിരിക്കാമെന്നും ലേഖനത്തിൽ നിരീക്ഷിക്കുന്നു. നിപ വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ മാതൃകാപരമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും ലോകാരോഗ്യ സംഘടനയെയും സംസ്ഥാന ആരോഗ്യവകുപ്പ് ഉടനെ അറിയിച്ചു. കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുകയും സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഓരോ നിപ രോഗിയെയും കണ്ടെത്തി മുൻകരുതൽ എടുക്കുകയും രോഗം വരാൻ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കുകയും ചെയ്തതായി ലേഖനം ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും മനുഷ്യ മരണങ്ങളും ഒരു മുന്നറിയിപ്പുകളുമില്ലാതെ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലേഖനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.