Posted On
date_range Updated On
date_range നിപ വൈറസ്: തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: പകർച്ച പനിയുടെ ലക്ഷണത്തെ തുടർന്ന് ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ . പൂജപ്പുരയിൽ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്.
ഇയാൾ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയത്. ഇയാൾക്ക് നിപ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.