നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലിലും യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ ആഹ്ലാദം പങ്കിട്ട് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. ‘പോത്തുകല്ലും തൂക്കി.. ലീഡ്..630’ എന്നാണ് ജോയ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വലിയതോതില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ജോയ് രാവിലെ പറഞ്ഞിരുന്നു. പി.വി. അന്‍വര്‍ ഇടതുവോട്ടില്‍ വിള്ളല്‍ വരുത്തുമെന്നും അങ്ങനെയെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം 20,000 കടക്കുമെന്നുമായിരുന്നു വോട്ടെണ്ണലിന്റെ തൊട്ടുമുമ്പ് ജോയ് പറഞ്ഞത്.
ഇതിനുപിന്നാലെ ‘Joy..Joy.. Well done Joy.. Humble Joy.. imple Joy.. Able Joy..Noble Joy.. പോത്ത്ക്കല്ല് അങ്ങ് തൂക്കിയട്ടോ.. VS Joy’ എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ കുറിപ്പ്.
അതിനിടെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 10503 കടന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മൂന്നാമതും എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് നാലാമതുമാണ്. 15-ാം റൗണ്ട് ലീഡ് നില ആര്യാടൻ ഷൗക്കത്ത് - 58,208, എം. സ്വരാജ് - 47,705, പി.വി. അൻവർ - 14,994, അഡ്വ. മോഹൻ ജോർജ് - 6364.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ടെണ്ണിക്കഴിഞ്ഞതിനു ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ ഇലക്ഷൻ കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 2,32,057 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1,76,069 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.