പത്തനംതിട്ട: നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച് വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി സംസ്ഥാന നേതാക്കൾ അടക്കം പത്തുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ. പദ്മകുമാർ, സി. ശിവൻകുട്ടി, സംസ്ഥാന സമിതി അംഗം ടി.ആർ. അജിത്കുമാർ, പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻറ് വിജയകുമാർ മണിപ്പുഴ, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് കാദംബരി, ജില്ല ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം, ആറന്മുള നിയോജകമണ്ഡലം പ്രസിഡൻറ് ടി.വി. അഭിലാഷ്, നിധീഷ് തിരുവല്ല, രാജ്കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയോടെയാണ് നേതാക്കളടക്കം ശരണം വിളികളോടെ നിലക്കലിൽ എത്തിയത്. വാഹനങ്ങൾ തടയാൻ തുടങ്ങിയതോടെ ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിലക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.