മുക്കം: റോഡ് ഷോക്കിടെ മുക്കത്ത് രാഹുൽഗാന്ധി ചേർത്തുപിടിച്ച് മുത്തം നൽകിയപ്പോൾ തെര ഞ്ഞെടുപ്പിന് പിറ്റേന്ന് രാഹുൽഗാന്ധിയെ കാണണമെന്നു പറഞ്ഞ് വാശിപിടിച്ച രണ്ടുവയസ്സു കാരി നിദ ഫർഹയുടെ കുഞ്ഞു മുഖത്ത് പാൽപുഞ്ചിരി വിടർന്നു. പിതാവ് നൗഫലിനും നാലു വയസ്സുക ാരി സഹോദരി ബിദ ഫർഹക്കുമൊപ്പമാണ് ഞായറാഴ്ച മുക്കത്തുവെച്ച് നിദ രാഹുൽഗാന്ധിയെ കണ്ടത്.
രാഹുൽഗാന്ധിയെ കാണണമെന്നു പറഞ്ഞ് വാശിപിടിച്ച് കരഞ്ഞ നിദഫർഹയുടെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതാണ് ഞായറാഴ്ചയിലെ കൂടിക്കാഴ്ചയിലേക്ക് നയിച്ചത്.
തെരഞ്ഞെടുപ്പിന് പിറ്റേന്ന് രാഹുൽഗാന്ധിയെ കാണണമെന്ന് വാശിപിടിച്ച് കരയുന്ന വിഡിയോ പിതാവ് നൗഫൽ തന്നെയാണ് ചിത്രീകരിച്ചത്. രാഹുലിെൻറ വർണ ഫോട്ടോയുള്ള നോട്ടീസ് രണ്ടു വയസ്സുകാരി നിദ ഫർഹയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കരച്ചിൽ തുടങ്ങിയത്.
വിങ്ങി പൊട്ടിക്കൊണ്ട് നിദ തെൻറ ആവശ്യം പിതാവ് കൊടിയത്തൂർ സ്വദേശിയും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറുമായ നൗഫൽ പുതുക്കുടിയോടും മാതാവ് ലുലു മർജാനയോടും ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ സി.പി. ചെറിയ മുഹമ്മദ് ഇടപെട്ടാണ് നിദ ഫർഹക്ക് രാഹുൽ ഗാന്ധിയെ കാണാനുള്ള അവസരം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.