Posted On
date_range Updated On
date_range എന്‍.ഐ.എ പിടികൂടിയ യുവാവിന്‍െറ വീടിനുനേരെ അക്രമം
പെരിങ്ങത്തൂര്‍: ഐ.എസ് തീവ്രവാദ ബന്ധം ആരോപിച്ച് എന്‍.ഐ.എ സംഘം കനകമലയില്‍നിന്ന് പിടികൂടിയ യുവാവിന്‍െറ വീടിനുനേരെ അക്രമം.
അണിയാരത്തെ മന്‍ഷിദിന്‍െറ വീടിനുനേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് അക്രമം നടന്നത്. വീടിന്‍െറ നാലു ഭാഗത്തുമുള്ള ജനാലകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇരുമ്പ് വടി ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് കരുതുന്നു.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ളി പൊലീസ് സ്ഥലത്തത്തെി. മന്‍ഷിദിനെ എന്‍.ഐ.എ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ സംഘടനകള്‍ വീടിനു മുന്നിലൂടെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.