Posted On
date_range Updated On
date_range ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധം -പി.ജെ. കുര്യൻ
തിരുവനന്തപുരം: പത്തനംതിട്ടയിൽ താൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധമാണെന്ന് മുതിർന്ന കോൺഗ്രസ് ന േതാവ് പി.ജെ. കുര്യൻ. ബി.ജെ.പിയിൽ നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ല. തന്നെ ആക്ഷേപിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ മത്സരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെയുള്ള താൻ എന്തിനാണ് മറ്റൊരു പാർട്ടിയുടെ ഓഫർ സ്വീകരിക്കുന്നത്.?
താൻ കോൺഗ്രസുകാരനാണ്. വാർത്തകൊടുക്കുന്നതിന് മുമ്പ് തന്നെ ഒന്നു ഫോണിൽ വിളിച്ച് ചോദിക്കാമായിരുന്നു. ഇങ്ങനെ അഭ്യൂഹങ്ങൾ പടച്ചു വിടുന്നത് മാധ്യമപ്രവർത്തനത്തിൻെറ അധഃപതനമാണ്. ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നപ്പോൾ ബി.ജെ.പിയിൽ നിന്ന് ഓഫർ വന്നിരുന്നുവെന്നും പി.ജെ. കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.