പത്തനംതിട്ട: ലോക്ഡൗൺ കാലം പൊലീസിനു കേസുകളുടെ ബഹളകാലമാണ്. മിക്കവയും ലോക്ഡൗൺ ലംഘനങ്ങളുടെ പേരിൽ. ജില്ലയിൽ പൊലീസ് ൈകക്കൊണ്ട നടപടിയെല്ലാം കൃത്യമായി മാധ്യമങ്ങൾക്ക് പങ്കുവെച്ചുകൊണ്ടിരുന്നു പത്തനംതിട്ട എസ്.പി ഓഫിസ്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് പഴയ മാധ്യമ പ്രവർത്തകനായ എ.എസ്.ഐയും. പൊലീസ് നടപടികൾ പത്രഭാഷയിൽ തയാറാക്കി ലഭിച്ചതിനാൽ എല്ലാമാധ്യമങ്ങൾക്കും വാർത്തകൾ നൽകുന്നതിന് എളുപ്പമായി. ഇതെല്ലാം തയാറാക്കി മാധ്യമങ്ങൾക്ക് നൽകിയത് എസ്.പി ഓഫിസിലെ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴയായിരുന്നു. മികച്ച പ്രവർത്തനം നടത്തിയ അദ്ദേഹത്തിന് ഗുഡ് സർവിസ് എൻട്രി ലഭിച്ചു.
പത്തനാപുരം മാങ്കോട് മണക്കാട്ടുപുഴ വണ്ടിപ്പുരയിൽ വീട്ടിൽ സജീവ് പൊലീസ് സർവിസിൽ കയറിയത് 1998ലാണ്. അന്ന് മാധ്യമം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ പത്രപ്രവർത്തക വിദ്യാർഥിയായിരുന്നു. അവിടെ നിന്ന് ലഭിച്ച പരിശീലനമാണ് ഇപ്പോൾ പൊലീസിൽ വാർത്തകൾ തയാറാക്കുന്നതിനു സജീവിന് തുണയാകുന്നത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ പഠനശേഷമാണ് പത്രപ്രവർത്തക പരിശീലനത്തിനു ചേർന്നത്.
പത്രപ്രവർത്തകനാകുകയായിരുന്നു ജീവിതാഭിലാഷം. പക്ഷേ, എത്തിെപ്പട്ടത് പൊലീസിലായെന്ന് സജീവ് പറയുന്നു. എന്നിരുന്നാലും പൊലീസിൽ വാർത്തകൾ തയാറാക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുകയാണ് അദ്ദേഹം. പത്രപ്രവർത്തക പരിശീലന കാലത്ത് നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും ഫീച്ചറുകളും പല പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വർഷത്തോളം ദീപികയിൽ ആഴ്ചതോറും ശാസ്ത്രക്കുറിപ്പുകൾ എന്ന പംക്തി ൈകകാര്യം ചെയ്തിരുന്നു. ഇപ്പോൾ ദിവസവും ജില്ലയിലെ എല്ലാ സ്റ്റേഷനിലെയും കേസുകളുടെ വിവരം ശേഖരിച്ച് എസ്.പിക്കുവേണ്ടി വാർത്തക്കുറിപ്പ് തയാറാക്കുന്നത് സജീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.