Posted On
date_range Updated On
date_range നവവധു പുഴയിൽ മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി റോഡിലെ ഓട്ടോ ഡ്രൈവർ മുഹമ്മദിന്റെയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പിൽ പുഴയിലാണ് നാട്ടുകാർ യുവതിയെ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
ബേക്കൽ പൊലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ്രിയ, തസ്‍ലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.