ശിവശങ്കറിനെ നീക്കി; മുഹമ്മദ് വൈ. സഫീറുള്ള പുതിയ ഐ.ടി സെക്രട്ടറി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാതലത്തിൽ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ മാറ്റി. പുതിയ സെക്രട്ടറിയായി മുഹമ്മദ് വൈ. സഫീറുള്ളയെ നിയമിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്. 

നേരത്തേ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽനിന്ന്​ ശിവശങ്കറി​െന​ മാറ്റിനിർത്തിയിരുന്നു. മിർ മുഹമ്മദ്​ ഐ.എ.എസിന്​ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിരുന്നു. 

ഐ.ടി സെക്രട്ടറി പദവിയിൽനിന്ന്​ എം. ശിവ​ശങ്കർ ആറുമാസത്തെ അവധിക്ക്​ അപേക്ഷ നൽകിയതിന് പിന്നാലെയാണ് നടപടി.  
സ്വർണക്കടത്തുകേസിൽ ഉൾപ്പെ​ട്ട സ്വപ്​ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്​ പിന്നാലെയാണ്​ ശിവശങ്കർ അവധി അപേക്ഷ നൽകിയത്​. സ്വപ്​നയുമായി അടുത്ത ബന്ധമുണ്ടെന്ന്​ സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സ്​പ്രിൻക്ലർ, ബെവ്​ക്യൂ ആപ്​ ആരോപണങ്ങളിലും ശിവശങ്കറി​​​​​െൻറ പേര്​ ഉയർന്നുവന്നിരുന്നു. 

LATEST VIDEO

Full View
Tags:    
News Summary - new it secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.