സ്​​ത്രീ​സു​ര​ക്ഷ​ക്കാ​യി ‘മി​ത്ര181’ ഇന്ന്​ നി​ല​വി​ൽ​വ​രും 

തിരുവനന്തപുരം: അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് സഹായമേകാന്‍ ടോള്‍ഫ്രീ ഹെൽപ്ലൈന്‍ നമ്പറായ ‘മിത്ര 181’ തിങ്കളാഴ്ച നിലവില്‍വരും. അന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം കോ^ബാങ്ക് ടവറില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. വനിത വികസന കോര്‍പറേഷനാണ് മിത്ര 181​െൻറ പ്രവര്‍ത്തനം  ഏകോപിപ്പിക്കുന്നത്. രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീ സുരക്ഷാസഹായം ഏകോപിപ്പിക്കുന്നതി​െൻറ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക. 24 മണിക്കൂറും സേവനം ലഭിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന സന്ദേശം അതാത് ജില്ലകളിലെ പൊലീസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകർക്ക് കൈമാറുകയും പാരാതിക്കാരുമായി  ബന്ധപ്പെടുകയുംചെയ്യും. ആശുപത്രികള്‍, ആംബുലന്‍സുകള്‍ ആവശ്യമാണെങ്കില്‍ ലഭ്യമാക്കുംവിധമാണ് മിത്രയുടെ പ്രവര്‍ത്തനം. പരാതിയിൽ എന്ത് നടപടി സ്വീകരിെച്ചന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാകും. മിത്ര 181​െൻറ ഭാഗമായി എല്ലാ ജില്ലകളിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആരംഭിക്കുകയും നടപടികളുടെ ഏകോപനച്ചുമതല അവരെ ഏല്‍പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

വിവിധ വകുപ്പുകളുമായി ചേര്‍ന്ന് രണ്ടുവര്‍ഷം നീളുന്ന ബോധവത്കരണവും ഇതി​െൻറ ഭാഗമായി ലക്ഷ്യമിടുന്നു. തദ്ദേശഭരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സ്ത്രീസംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും. 
ജില്ലകളിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തും. ജില്ല കേന്ദ്രങ്ങളില്‍ വനിത ഹോസ്റ്റലുകള്‍ തുറക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാറി​െൻറ 35 ലക്ഷം അടക്കം 70 ലക്ഷം രൂപയാണ് പദ്ധതിക്കായി പ്രാരംഭഘട്ടത്തില്‍ ചെലവിടുന്നത്. 

Tags:    
News Summary - new helpline number for women safty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.