ഡൽഹിയിൽനിന്ന്​ കേരളത്തിലേക്ക്​ ടാക്​സിയിൽ യാത്ര; ഭാര്യക്ക്​ കോവിഡ്​, ഭർത്താവിന്​ നെഗറ്റീവ്​

കോട്ടയം: ഇടുക്കി ജില്ലയിലെ കമ്പംമെട്ടിൽ ക്വാറൻറീനിലായിരുന്ന കോട്ടയം പാലാ നെച്ചിപ്പുഴ സ്വദേശിനിയായ 65കാരിക് ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരും ഭർത്താവും മാർച്ച് 20നാണ്​ ആസ്ട്രേലിയയിൽനിന്ന്​ ഡൽഹിയിലെത്തിയത്​. അവിടെ ക്വാറൻ റീനിൽ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് കാറിൽ വരുമ്പോൾ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയെത്തുടർന്ന് ഇവരെയും ഭ ർത്താവിനെയും കമ്പംമെട്ട്​ ക്വാറൻറീൻ സ​​െൻററിലാക്കുകയായിരുന്നു.

മൂന്ന് ദിവസംകൊണ്ടാണ് ഡൽഹിയിൽനിന്ന്​ ഇവർ കമ്പംമെട്ടിലെത്തിയത്. കോവിഡ് ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. ഡൽഹിയിലെ പൊലീസ്​ ഉദ്യോഗസ്​ഥ​​െൻറ സഹായത്തോടെയായിരുന്നു യാത്ര. മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയിൽനിന്ന്​ ആരോഗ്യപ്രവർത്തകരെത്തി സ്രവങ്ങൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതി​​​െൻറ പരിശോധനഫലമാണ്​ ഇപ്പോൾ പുറത്തുവന്നത്​.

ഭർത്താവി​​​െൻറ ഫലം നെഗറ്റിവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്പംമേട്ടിൽനിന്ന്​ എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ്​ കോവിഡ് പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്ക പട്ടിക സങ്കീർണമാണ്​.

Tags:    
News Summary - new covid patient in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.