Posted On
date_range Updated On
date_range ഫോര്‍ട്ടുകൊച്ചിയിലെ മാലിന്യക്കുഴിയില്‍ വീണ് നെതര്‍ലന്‍ഡ് ദമ്പതികൾ
ഫോര്‍ട്ടുകൊച്ചി: നെതര്‍ലന്‍ഡിൽ നിന്നുള്ള ദമ്പതികൾ ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിനടുത്തുള്ള മാലിന്യക്കുഴിയിൽ വീണു.
കടപ്പുറത്തെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ യുവതിയും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അവരുടെ ഭര്‍ത്താവും കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തി ഇവരെ പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ച് അഴുക്ക് നീക്കി.
കടലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന തോടാണിത്. ഇവിടെ വിനോദ സഞ്ചാരികൾ കുഴിയില്‍ വീഴുന്നത് പതിവായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.