തൊടുപുഴ: ജില്ല പൊലീസ് മേധാവിക്ക് വീഴ്ച പറ്റിയെന്ന നിഗമനത്തിെൻറയും മൊഴികളു ടെയും അടിസ്ഥാനത്തിൽ, നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി. വേണു ഗോപാലിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. ചോദ്യം ചെയ്യാൻ തടസ്സമില്ലെങ്കിലും സ ീനിയർ ഉദ്യോഗസ്ഥെന ചോദ്യം ചെയ്യേണ്ടി വരുന്നതിനാൽ മേലുദ്യോഗസ്ഥെൻറ അനുമതി ത േടുന്ന കീഴ്വഴക്കം പരിഗണിച്ച് റേഞ്ച് ഐ.ജിയെ അറിയിച്ചാണ് അന്വേഷണസംഘം നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നത്. ഇതിനായി ചോദ്യങ്ങൾ തയാറാക്കുന്നതടക്കം നടപടികളിലേക്ക് അന്വേഷണസംഘം കടന്നു.
തട്ടിപ്പുകേസ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ ഉണ്ടെന്ന വിവരം അറിഞ്ഞിരുന്നോ ഇല്ലയോ എന്ന മൊഴി ലഭിക്കുകയാണ് പ്രധാനം. രേഖാമൂലം അറിയിച്ചില്ലെന്ന എസ്.പിയുടെ നിലപാടിലെ സത്യാവസ്ഥ ചോദിച്ചറിയുന്നതിന് പുറമെ മനസ്സറിവുണ്ടായിരുന്നെന്ന അന്വേഷണസംഘത്തിെൻറ നിഗമനം ഉറപ്പിക്കാൻ സാധിക്കുന്ന മൊഴിക്കായും ചോദ്യങ്ങളുണ്ടാകും.
രേഖാമൂലം അറിയിച്ചില്ലെന്ന നിലപാട് രക്ഷപ്പെടൽ തന്ത്രമായാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. ഡിവൈ.എസ്.പിമാർ വിവരം അറിയിച്ചില്ലെന്ന എസ്.പിയുടെ റിപ്പോർട്ട് മുന്നിൽവെച്ച് ഇതിന് കീഴുദ്യോഗസ്ഥരെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നതടക്കം വിവരങ്ങൾ എസ്.പി വ്യക്തമാക്കേണ്ടി വരും.
രാജ്കുമാർ നെടുങ്കണ്ടം സ്റ്റേഷനിൽ അനധികൃത കസ്റ്റഡിയിൽ കഴിഞ്ഞത് എസ്.പി അറിഞ്ഞെന്ന എസ്.ഐ കെ.എ. സാബുവിെൻറ മൊഴിയും എസ്.പി അറിഞ്ഞിരുന്നെന്ന സ്പെഷൽ ബ്രാഞ്ച് നിലപാടും നിർണായകമാകും. അതേസമയം, എസ്.പിയുടെ റിപ്പോർട്ടിൽ പ്രതിക്കൂട്ടിൽ നിർത്തുന്ന അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പി, രാജ്കുമാറിെൻറ അനധികൃത കസ്റ്റഡി ദിവസങ്ങളിൽ ഒരുദിവസം മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
വിവരം എസ്.പിയെ അറിയിച്ചിരുന്നെന്നാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും വ്യക്തമാക്കുന്നത്. രേഖാമൂലം ഇക്കാര്യം അറിയിച്ചില്ലെന്ന എസ്.പിയുടെ നിലപാട് ഉത്തരവാദിത്തത്തിലെ വീഴ്ച സ്വയം സമ്മതിക്കുന്നതിന് തുല്യമാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. എല്ലാം എസ്.പിക്കറിയാം, അനധികൃത കസ്റ്റഡി വിവരം ജില്ല പൊലീസ് മേധാവിയെ അറിയിച്ചിരുന്നു എന്നാണ് കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതിയായ നെടുങ്കണ്ടം എസ്.ഐ സാബു ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.