നെടുമ്പാശേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; സി.സി.ടി.വി ദൃശ്യം പുറത്ത്​

ചെങ്ങമനാട്: നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സി.സി.ടി. വി ദൃശ്യം പുറത്ത്​. ഞായറാഴ്ച രാത്രി എട്ടിന് ചെങ്ങമനാട് റോഡില്‍ അത്താണി ഓട്ടോ സ്​റ്റാന്‍ഡിന് സമീപം ‘ഡയന ഹൈറ് റ്സി’ന് മുന്നിലായിരുന്നു സംഭവം.​ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തിയ മൂന്നംഗസംഘം യുവാവിനെ വെട്ടിക്ക ൊലപ്പെടുത്തുന്നത്​ ദൃശ്യത്തിൽ വ്യക്തമാണ്​.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (ഗില്ലപ്പി -34) മരിച്ചത്. തലക്ക് വെ​ട്ടേറ്റ ബിനോയ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വെട്ടിക്കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​.

Full View

10 വര്‍ഷത്തോളമായി അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അത്താണി ബോയ്​സ്’ ഗുണ്ടാസംഘത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയിരുന്നത് ബിനോയിയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ ബിനോയി ‘കാപ്പ’ ആക്ടില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

ഏതാനും നാളുകളായി അക്രമങ്ങളില്‍നിന്ന് വിട്ടുനിൽക്കുകയും അത്താണി ബോയ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നുവത്രെ. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്​ സൂചനയുണ്ട്​.

Tags:    
News Summary - nedumbassery murder; cctv visual out -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.