Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് സ്വർണം പിടികൂടിയത്.
അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയിൽ നിന്ന് ഒന്നര കിലോ സ്വർണമാണ് പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശി നിന്നും പിടിച്ചു. ഇത് കൂടാതെ രണ്ടരകിലോ സ്വർണം ബാത്ത്റൂമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ആകെ മൂന്നേമുക്കാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.