Posted On
date_range Updated On
date_range എന്‍.ഡി.ടി.വി സംപ്രേഷണ നിരോധനം: പ്രതിഷേധം ഒമ്പതിന്
തിരുവനന്തപുരം: പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തത് ശരിയായില്ളെന്ന കുറ്റം ചാര്‍ത്തി രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍.ഡി.ടി.വിയെ ശിക്ഷിക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കം അപകടകരമായ പ്രവണതയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടു. ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം അത്യധികം ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കുതിരകയറ്റവുമാണ്. എന്‍.ഡി.ടി.വി നിരോധിച്ച നവംബര്‍ ഒമ്പതിന് സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും. എല്ലാ ജില്ലയിലും പ്രതിഷേധയോഗങ്ങള്‍ നടത്തും. കേന്ദ്രസര്‍ക്കാറിന് യൂനിയന്‍ കത്തയക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.