Posted On
date_range Updated On
date_range വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയെ മാറ്റുമെന്ന് തുഷാർ വെള്ളാപ്പള്ളി
തൃശൂർ: രാഹുൽ ഗാന്ധി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയെ മാറ്റുമെന്ന് ബി. ഡി.ജെ.എസ് പ്രസിഡണ്ടും, എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. രാഹുൽഗാന്ധി മൽസരിക്കുമെങ്കിൽ സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻപിള്ള പറഞ്ഞിരുന്നു.
സ്ഥാനാർഥിയെ മാറ്റുന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തുഷാർ പറഞ്ഞു. സീറ്റുകൾ ബി.ഡി.ജെ.എസ് പിടിച്ചെടുക്കുക എന്നതല്ല, സീറ്റുകളിൽ വിജയിക്കുക എന്നതാണ് ആലോചിക്കുന്നത്. താൻ തൃശൂരിൽ തന്നെ മൽസരിക്കുമെന്നും തുഷാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.