Posted On
date_range Updated On
date_range മന്ത്രിസ്ഥാനം: എൻ.സി.പിയിൽ ആശയക്കുഴപ്പമില്ല -ഉഴവൂർ വിജയൻ
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻ.സി.പിയിൽ ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മന്ത്രി ആരെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എ.കെ ശശീന്ദ്രന്‍റെ രാജി ധാർമികമായി വിജയിച്ചു. ഫോൺ സംഭാഷണം ഗൂഢാലോചനയുടെ ഭാഗമാണ്. മുന്നണിയും പാർട്ടിയും എല്ലാകാര്യവും തീരുമാനിക്കുമെന്നും ഉഴവൂർ വിജയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.