Posted On
date_range Updated On
date_range മഞ്ചേരിയിലെ കൊല: പ്രതി കാസർകോട്ട് കീഴടങ്ങി
കാസർകോട്: മഞ്ചേരിയില്‍ കാസർകോട് പള്ളപ്പാടി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണിയില്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ മകന്‍ ഹസൈനാര്‍ ആഷിഖിനെ (22) കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകനായ മൊഗ്രാല്‍ കൊപ്പളത്തെ അഹമ്മദ് നവാസാണ് (21) പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ പിന്നീട് മഞ്ചേരി പൊലീസിന് കൈമാറി. മഞ്ചേരി കാരാപറമ്പിലെ ചപ്പാത്തി നിര്‍മാണ കേന്ദ്രത്തിൽ ജോലിചെയ്യുന്ന ഹസൈനാര്‍ ആഷിഖ് ശനിയാഴ്ച രാത്രി 9.30ഒാടെയാണ് കാരാപറമ്പിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.