Posted On
date_range Updated On
date_range വാടകവീട്ടിന്‍റെ മുറ്റത്ത് കഞ്ചാവ് ഉണക്കാനിട്ട അസം സ്വദേശികൾ പിടിയിൽ
ആലുവ: താമസസ്ഥലത്ത് പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട രണ്ട് അസം സ്വദേശികൾ പൊലീസ് പിടിയിൽ. ഉളിയന്നൂരിൽ വാടകക്ക് താമസിക്കുന്ന അബ്ദുല്ല ഉദ്ദീൻ (23), സൈദുൽ ഇസ്ലാം (20) എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസം മുമ്പ് അസമിൽ നിന്നെത്തിയതാണ് ഇവർ. കൈയിലുണ്ടായിരുന്ന 706 ഗ്രാം കഞ്ചാവാണ് മുറിക്ക് പുറത്ത് ഉണക്കാനിട്ടത്. ഇത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിന് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.