രാജ്യവ്യാപക തപാൽ പണിമുടക്ക് 10ന്

തിരുവനന്തപുരം: തപാൽ മേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്കരണങ്ങൾക്കെതിരെ സംയുക്ത സമരസമിതി ആഗസ്റ്റ് 10ന് രാജ്യവ്യാപകമായി പണിമുടക്കും. സ്വകാര്യവത്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ സംരക്ഷിക്കുക, റെയിൽവേ മെയിൽ സർവിസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, ഡാക് മിത്ര പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

എൻ.എഫ്.പി.ഇ സംസ്ഥാന ചെയർമാൻ പി. കരുണാകരൻ, സർക്കിൾ സെക്രട്ടറി ആർ.എസ്. സുരേഷ് കുമാർ, പ്രസിഡന്റ് മാത്യുസ് ടി. മാത്യു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Nationwide postal strike on 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.