പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച നാ​ടു​കാ​ണി ഐ.​ടി.​ഐ ഹോ​സ്റ്റ​ൽ

വിദ്യാർഥികൾക്ക് ആശ്വാസം; നാടുകാണി ട്രൈബൽ ഐ.ടി.ഐ ഹോസ്റ്റൽ തുറന്നു

കുളമാവ്: നാടുകാണി ട്രൈബൽ ഐ.ടി.ഐയുടെ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. 44 വിദ്യാർഥികളാണ് ഇപ്പോൾ ഹോസ്റ്റലിലുള്ളത്. ഹോസ്റ്റൽ ഇല്ലാത്തതിനാൽ താമസിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളെക്കുറിച്ച് കഴിഞ്ഞ ദിവസം വാർത്ത പ്രസദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റിൽനിന്ന് ഇടപെട്ട് ഹോസ്റ്റൽ തുറക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.

ഐ.ടി.ഡി.പി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠിക്കാൻ ഇവിടെ വർഷങ്ങൾക്ക് മുമ്പ് ഐ.ടി.ഐ സ്ഥാപിച്ചിരുന്നു. ഇവിടെ രണ്ട് വർഷം മുമ്പാണ് ഹോസ്റ്റലും പുതിയ ക്ലാസ് മുറികളും നിർമിച്ചത്. ഹോസ്റ്റൽ നിർമിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കൽ വൈകുകയായിരുന്നു. പട്ടികവർഗ വിഭാഗത്തിൽപെട്ട കുട്ടികളാണ് ഭൂരിപക്ഷവും ഇവിടെ പഠിക്കുന്നത്. ആവശ്യത്തിന് ഫർണിച്ചർ എത്താത്തതാണ് ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കാൻ വൈകിയത്.

100 കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ കഴിയുന്ന ഹോസ്റ്റലും 280 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്. പുതിയ കെട്ടിടം പൂർത്തിയായതോടെ കൂടുതൽ കോഴ്സുകൾ എത്തുമെന്ന് അധികാരികൾ പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല. ഒരു ബാച്ച് ഇലക്ട്രീഷൻ, പ്ലംബർ കോഴ്സുകൾ മാത്രമാണ് ഇവിടെ നടക്കുന്നത്.

എൻ.സി.വി.ടി അംഗീകാരമുള്ള രണ്ട് ബാച്ച് വീതമുള്ള ഇലക്ട്രീഷൻ, പ്ലംബർ കോഴ്സുകൾക്കു പുറമെ മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപറേറ്റർ, സോളാർ ടെക്നീഷൻ കോഴ്സും ഇവിടെ തുടങ്ങാൻ തീരുമാനിച്ചിരുന്നതാണ്. അടുത്ത അധ്യയനവർഷം മുതൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Nadukani Tribal ITI Hostel opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.