എ.എൻ.ഷംസീറി​െൻറ ഭാര്യക്ക്​ ജോലി നൽകിയതിനെതിരായ ഹരജി ഇന്ന്​

കൊച്ചി: റാങ്ക്​ പട്ടിക മറികടന്ന്​ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്‌റ്റൻറ്​ ​പ്രഫസർ നിയമനം നൽകിയതിനെതിരായ ഹരജിയിൽ ഹൈകോടതി ഇന്ന് പരിഗണിക്കും. സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ അധ്യാപക നിയമനത്തിനായി സർവകലാശാല നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് സി.പി.എം നേതാവും തലശേരി എം.എൽ.എയുമായ ഷംസീറി​​​​െൻറ ഭാര്യ പി.എം. ഷഹലയെ നിയമിച്ചതെന്ന് ആരോപിച്ച്​ കണ്ണൂർ ചാവശേരി സ്വദേശിനി ഡോ. എം.പി. ബിന്ദുവാണ് ഹരജി നൽകിയത്.

ഹരജിയിൽ കോടതി സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു.  കരാർ നിയമനങ്ങളിൽ പാലിക്കുന്ന സംവരണ ക്രമത്തി​​​​െൻറ വിവരങ്ങളാണ് കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടത്

Tags:    
News Summary - A N Shamseer's wife's appointment - High Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.