Posted On
date_range Updated On
date_range സുധാകരന്‍റെ ആരോപണം മുഖം രക്ഷിക്കാനുള്ള ശ്രമം -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉന്നയിച്ച വധശ്രമ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുധാകരന്റേത് മുഖം രക്ഷിക്കാനുള്ള പ്രതികരണമാണ്. നിരവധി കേസുകളിൽ സുധാകരൻ പ്രതിയാണ്. സുധാകരൻ എത്രയോ പേരെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
സുധാകരന്‍റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്‍റെ അവസാനം സുധാകരൻ തന്നെ ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സി.പി.എം തന്നെ ആറു തവണയെങ്കിലും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു കെ. സുധാകരന്റെ ആരോപണം. തനിക്കായി കത്തി രാകിയവർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനാൽ ഒരൊറ്റ കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സുധാകരൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.