അഞ്ചു പൊലീസുകാർക്ക് കോവിഡ്; മൂവാറ്റുപുഴ ഡിവൈ.എസ്​.പി ഓഫിസ്​ അടച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഡിവൈ.എസ്​.പി ഓഫിസിലെ അഞ്ചു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്​ച രാവിലെയാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

നേരത്തെ കോവിഡ്​ ബാധിച്ച വാഴക്കുളം പൊലീസ്​ സ്​റ്റേഷനിലെ ​ഒരു പൊലീസുകാരൻ ഡി.വൈ.എസ്​.പി ഓഫിസ്​ സന്ദർശിച്ചിരുന്നു. ഇതുവഴിയാണോ രോഗം പകർന്നതെന്നും സംശയമുണ്ട്​. സഹപ്രവർത്തകർക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ഡിവൈ.എസ്​.പി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

രോഗബാധയെ തുടർന്ന്​ ഡിവൈ.എസ്​.പി ഓഫിസ്​ അടച്ചിട്ടു. അണുവിമുക്തമാക്കിയ ശേഷം നാളെ തുറന്നേക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.