Posted On
date_range Updated On
date_range തൊഴിലാളി സമരം ന്യായം; പ്രകോപനമുണ്ടാക്കിയത് മുത്തൂറ്റ് -തൊഴിൽ മന്ത്രി
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറുണ്ടായ സംഭവത്തെ അപലപിച്ച് തൊഴി ൽ മന്ത്രി ടി.പി രാമകൃഷ്ണൻ. സംഭവം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുത്തൂറ്റ് തൊഴിലാളികളുടെ സമരം ന്യായമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്മെന്‍റാണ്. ആത്മസംയമനം പാലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സർക്കാറിനെ തന്നെ ഒരു മാനേജ്മെന്‍റ് വെല്ലുവിളിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തെ വൈകാരികമായി എടുക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിക്ഷേപകർക്ക് ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.