മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹൈകോടതിയിൽ

കൊച്ചി: മുസ്‌ലിം പള്ളികളിൽ സ്​ത്രീകൾക്ക്​ പ്രവേശം അനുവദിച്ച്​ ഉത്തരവിടണ​െമന്നാവശ്യ​പ്പെട്ട്​ ഹൈകോടതിയിൽ ഹരജി. സ്ത്രീകള്‍ക്ക് മസ്ജിദില്‍ കയറാനോ പ്രാർഥിക്കാനോ അനുമതിയില്ലെന്നും ഇൗ നടപടി ഭരണഘടന വിരുദ്ധമാണെന്നും ആരോപിച്ച്​ അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡൻറ്​ സ്വാമി ദത്താത്രേയ സായ് സ്വരൂപ്നാഥാണ് ഹരജി നൽകിയിരിക്കുന്നത്​.

മുസ്​ലിംകളുടെ പ്രധാന പ്രാർഥന കേന്ദ്രമായ മക്കയില്‍ പ്രാർഥന നടത്തുന്നതിന്​ സ്ത്രീകള്‍ക്ക് തടസ്സമില്ലെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇവിടെ മുസ്​ലിം സ്​ത്രീകൾ പള്ളിയിൽ പ്ര​േവശിക്കുന്നത്​ മതമേലധികാരികൾ വിലക്കിയിരിക്കുകയാണ്​. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശത്തിന്​ എതിരാണ്​. ഒരു വ്യക്തിയുടെ വസ്ത്രധാരണം അയാളുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, പർദ ധരിക്കാൻ മുസ്​ലിം സ്​ത്രീകൾ നിർബന്ധിക്കപ്പെടുകയാണ്​. വ്യക്​തിസ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷക്കും എതിരായ നടപടിയാണിത്​. സാമൂഹികവിരുദ്ധ ശക്തികളും ക്രിമിനലുകളും ദുരുപയോഗം ചെയ്യുന്നതിനാല്‍ പര്‍ദ സാമൂഹികസുരക്ഷക്ക് ഭീഷണി ഉയർത്തുന്നുമുണ്ട്​.

വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹിക സുരക്ഷയെയും അടിച്ചമര്‍ത്തുന്നത് ആധുനിക നാഗരികതക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍, മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിറക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ്​ ഹരജിയിലെ മുഖ്യ ആവശ്യം. ഹരജി തീര്‍പ്പാവുംവരെ മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ വഖഫ് ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്​.

Tags:    
News Summary - Muslim Women Masjid Entry Petition in High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.