Posted On
date_range Updated On
date_range മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല - പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരത്തിലുള്ള ഇടതു നേതാക്കളുടെ വിമർശനം മലപ്പുറത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗിനെതിരായ ചില നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗിന് മുന്നേറ്റമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.എൽ.എ സ്ഥാനം രാജിവെക്കുന്ന കാര്യം ഇന്നു ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് സ്പീക്കറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്യും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന 25ാം തീയതി എല്ലാ അംഗങ്ങളെയും കാണാനും രാജിക്കത്ത് നൽകാനും ഉദ്ദേശിക്കുന്നതായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.